നീലേശ്വരം ബങ്കളം പള്ളത്തുവയലിൽനിന്ന് ചാരായവും തോക്കിന്റെ ഭാഗങ്ങൾ ഉൾപ്പെട്ട ആയുധങ്ങളുമായി രണ്ടംഗസംഘം പിടിയിലായി. ഇവർ സഞ്ചരിച്ച കാറിൽ സൂക്ഷിച്ച വെട്ടുകത്തിയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു' പള്ളിക്കര കറുത്തഗെയിറ്റിനടുത്ത ശ്രീധരൻ (44) പടന്നക്കാട്ടെ മുഹമ്മദ് സാബിത്ത് (25) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 20 ലിറ്റർ ചാരായം കണ്ടെടുത്തു. നീലേശ്വരം എക്സൈസ് സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്. ചാരായം കടത്താൻ ഉപയോഗിച്ച ഇന്നോവ, ആൾട്ടോ കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. ഈ ഭാഗങ്ങളിൽ വ്യാപകമായി വാറ്റുചാരായ നിർമാണവും വിൽപനയും നടക്കുന്നുവെന്ന വിവരത്തെത്തുടർന്നാണ് എക്സൈസ് സംഘം എത്തിയത്. . പ്രിവന്റീവ് ഓഫീസർ ടി കെ അഷറഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ ജോസഫ് അഗസ്റ്റിൻ, വി ബാബു, കെ പ്രദീഷ്, നിഷാദ്, മഞ്ജുനാഥ്, ചാൾസ് ജോസ്, ജിജിത്ത് കുമാർ, ഡ്രൈവർ വിജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.