cremation

കാസർകോട്: മംഗളൂരുവിൽ സംസ്കരിക്കാൻ കഴിയാതെ കൊവിഡ് ബാധിച്ച് മരിച്ച യുവതിയുടെ മൃതദേഹവുമായി ബന്ധുക്കളും ആരോഗ്യ പ്രവർത്തകരും അലഞ്ഞത് രാത്രി ഏഴു മണിക്കൂർ. നാട്ടിലെ ശ്മശാനത്തിൽ എം.എൽ.എയുടെ നേതൃത്വത്തിലാണ് ജനങ്ങൾ സംഘടിച്ച് തിരിച്ചുവിട്ടത്. മറ്റു മൂന്നു ശ്മശാനങ്ങളിൽ മൃതശരീരം എത്തിച്ചപ്പോഴും നാട്ടുകാർ സംഘടിച്ചെത്തി മടക്കി അയയ്ക്കുകയായിരുന്നു. അഞ്ചാമത്തെ ശ്മശാനത്തിൽ പുലർച്ചെ മൂന്നു മണിയോടെ പൊലീസിന്റെ അകമ്പടിയിലാണ് സംസ്കാരം നടത്തിയത്.

യുവതിയുടെ താമസ സ്ഥലത്തുനടുത്തുള്ള മംഗളുരു പച്ചനാടിയിലെ പൊതു ശ്മശാനത്തിൽ സംസ്കരിക്കാൻ വൈകിട്ട് ഏഴു മണിയോടെ കൊണ്ടുവന്നപ്പോഴാണ്

മംഗളുരു നോർത്ത് എം. എൽ. എ ഭരത്‌ ഷെട്ടിയുടെ നേതൃത്വത്തിൽ നൂറോളം പേർ തടഞ്ഞത്.

മറ്റ് മൂന്നു ശ്മശാനങ്ങളിൽ എത്തിയപ്പോഴും നാട്ടുകാർ സംഘടിച്ചു നിൽക്കുകയായിരുന്നു.മൂഡബദ്രി എം.എൽ. എ വേദവ്യാസ കമ്മത്തും പ്രതിഷേധക്കാരോടൊപ്പം കൂടിയതായും ആരോപണമുണ്ട്. പുലർച്ചെ മൂന്നു മണിയോടെ പതിനഞ്ചു കിലോമീറ്റർ അകലെയുള്ള മംഗളുരു കൈകുഞ്ചയിലെത്തിച്ചാണ് സംസ്കരിച്ചത്.