നീലേശ്വരം: മടിക്കൈ ബങ്കളം പള്ളത്ത് വയൽ പാലത്തിന് സമീപത്തു നിന്ന് കാറുകളിൽ കടത്തുകയായിരുന്ന 20 ലിറ്റർ ചാരായവുമായി രണ്ടുപേരെ നീലേശ്വരം എക്‌സൈസ് സംഘം പിടികൂടി. ഇവരുടെ കൈവശം ഉണ്ടായിരുന്ന നാടൻ തോക്കും വാക്കത്തിയും പിടിച്ചെടുത്തു. പള്ളിക്കരയിലെ പുതിയ വീട്ടിൽ കൃഷ്ണന്റെ മകൻ ശ്രീനിവാസൻ (44), കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ സുലൈമാന്റെ മകൻ മുഹമ്മദ് സാബിത്ത് (25) എന്നിവരാണ് ഇന്നോവ കാറിലും മാരുതി ഓൾട്ടോകാറിലും കടത്തുകയായിരുന്ന 20 ലിറ്റർ ചാരായം സഹിതം പിടിയിലായത്.
എക്‌സൈസ് പ്രിവന്റീവ് ഓഫീസർ സി.കെ. അഷറഫ്, പ്രിവന്റീവ് ഓഫീസർ അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജോസഫ് അഗസ്റ്റിൻ, കെ. പ്രദീഷ്, നിഷാദ് പി.നായർ, വി. ബാബു, മഞ്ചുനാഥൻ, ചാൾസ് ജോസഫ്, ജിജിത്ത് കുമാർ, വിജിത്ത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.