കാഞ്ഞങ്ങാട്: എം രാഘവൻ കൂളികാടിന്റെ ഓർമ്മ ദിനത്തിൽ ഭാര്യ കെ. പി. ശാരദയും മകൻ സുനിൽ കുമാറും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി . സാമൂഹ്യ രാഷ്ട്രീയ മണ്ഡലത്തിൽ സജീവമായി പ്രവർത്തിച്ചു വരികയായിരുന്ന ഘട്ടത്തിൽ ഹൃദയാഘാതം മൂലമായിരുന്നു രാഘവന്റെ മരണം.ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട്‌ അജാനൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ദാമോദരൻ ഏറ്റുവാങ്ങി. സി .പി .എം ചിത്താരി ലോക്കൽ സെക്രട്ടറി കെ. സബീഷ്, ബ്രാഞ്ച് സെക്രട്ടറി എ. വി. പവിത്രൻ, കെ .നാരായണൻ, ടി. വി. രഞ്ജിത്ത് എന്നിവരും കുടുംബാംഗങ്ങളും സംബന്ധിച്ചു..