കണ്ണൂർ: റെഡ് സോണിലുൾപ്പെട്ട ജില്ലയിൽ പൊതുജനങ്ങൾക്കും പ്രത്യേകിച്ച് കൊവിഡ് 19 നിരീക്ഷണത്തിൽ കഴിയുന്നവർക്കും സഹായഹസ്തവുമായി ജില്ലാ പൊലീസ് അമൃതം എന്ന പേരിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആളുകൾക്കും അത്യാവശ്യ മരുന്നുകൾ, അവശ്യവസ്തുക്കൾ, ഭക്ഷണ സാധനങ്ങൾ എന്നിവ ഇതിലൂടെ എത്തിച്ചു നൽകും. 9297927737, 9497927680 നമ്പറുകളിൽ വാട്സ്ആപ്പിൽ അവശ്യസാധനങ്ങളുടെ ലിസ്റ്റ് അയച്ചുകൊടുത്താൽ സാധനങ്ങൾ വീടുകളിലെത്തിക്കും. സാധനങ്ങൾക്ക് ബിൽ തുക നല്കണം. ലിസ്റ്റ് അയക്കുന്നവർ അവരുടെ വിലാസം, പൊലീസ് സ്റ്റേഷൻ, ഫോൺ നമ്പർ എന്നിവയും വ്യക്തമാക്കണം.