ചെറുപുഴ: ലോക്ക്ഡൗണിന്റെ ഭാഗമായി ചെറുപുഴ പഞ്ചായത്ത് നടപ്പിലാക്കുന്ന തീരുമാനങ്ങൾ തങ്ങൾക്ക് വിനയാകുന്നതായി വ്യാപാരികളുടെ പരാതി.സമീപ പഞ്ചായത്തുകളിലെല്ലാം ഒന്നിടവിട്ട ദീവസങ്ങളിൽ തുറക്കുമ്പോൾ ചെറുപുഴ പഞ്ചായത്തിൽ തിങ്കൾ വെള്ളി ദിവസങ്ങളിൽ മാത്രമാണ് കടകൾക്ക് തുറക്കാൻ അനുമതിയുള്ളത്.എന്നാൽ ഇങ്ങനെ തുറക്കുമ്പോൾ ബാക്കി വരുന്ന സാധനങ്ങൾ നശിച്ചുപോയി വ്യാപാരികൾക്ക് നഷ്ടം ഉണ്ടാക്കുന്നു. കൂടുതൽ ദിവസങ്ങൾ കഴിഞ്ഞ് തുറക്കുമ്പോൾ ആവശ്യക്കാർ കൂടാനും ഇടയാകും.ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാനുള്ള അനുവാദം പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് വ്യാപാരികളുടെ ആവശ്യം.