തൃക്കരിപ്പൂർ :കൊയോങ്കര പുതിയടത്തട്ടിനു മീത്തൽ ശ്രീ പൂമാല ഭഗവതി ക്ഷേത്രം സമാശ്വാസ കിറ്റുകൾ കുടുംബങ്ങളിൽ എത്തിച്ചു നൽകി. കൊറോണയുടെ പശ്ചാത്തലത്തിൽ ക്ഷേത്രപരിധിയിൽ വരുന്ന മുഴുവൻ വീടുകളിലും ക്ഷേത്രസ്ഥാനികർക്കും അവകാശികൾക്കും അടക്കം 500 ഓളം സമാശ്വാസ കിറ്റുകൾ വിതരണം ചെയ്തതിന്റെ ഉദ്ഘാടനം ക്ഷേത്രം കെ.രാഘവൻ സമുദായി ക്ഷേത്രം കൂട്ടായിക്കാർ കെ പി വി ഗോപാലന് നൽകി നിർവഹിച്ചു. ചടങ്ങിൽ സെക്രട്ടറി എം വി രാമകൃഷ്ണൻ, പ്രസിഡന്റ് എം പി സുനിൽകുമാർ, പി. വിജയൻ എന്നിവർ സംബന്ധിച്ചു. പടം കൊയോങ്കര ശ്രീ പൂമാല ക്ഷേത്രം കിറ്റ് വിതരണം ക്ഷേത്രം സമുദായി കെ.രാഘവൻ കൂട്ടായി കെ പി വി ഗോപാലന് നൽകി ഉദ്ഘാടനം ചെയ്യുന്നു