നെടുംപൊയിൽ: നെടുംപൊയിൽ മാനന്തവാടി ചുരം റോഡിൽ 24 മൈലിനു സമീപം ചരക്കുമായി കർണ്ണാടകത്തിൽ നിന്നും പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം തെറ്റി മറിഞ്ഞു.അപകടത്തിൽ ഡ്രൈവർക്ക് നിസാരമായി പരിക്കേറ്റു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് ഡ്രൈവർ പറഞ്ഞു.
ചെണ്ടയാട് എക്‌സൈസിന്റെ റെയ്ഡിൽ
വാഷും വാറ്റുപകരണങ്ങളും പിടികൂടി
പാനൂർ: ചെണ്ടയാട് നിള്ളങ്ങലിൽ വാറ്റു കേന്ദ്രത്തിൽ എക്‌സൈസ് സംഘം റെയ്ഡ് നടത്തി. വാഷും വാറ്റുപകരണങ്ങളും പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.പി പ്രമോദിന്റെ നേതൃത്വത്തിൽ നടത്തിയ വ്യാപക പരിശോധനയിലാണ് പൊതുജന ആരോഗ്യ കേന്ദ്രത്തിന്റെ സമീപത്തെ കശുമാവിൻ തോട്ടത്തിൽ വൻ വാറ്റുകേന്ദ്രം കണ്ടെത്തിയത്. പ്ലാസ്റ്റിക്ക് ബാരലിൽ സൂക്ഷിച്ച 150 ലിറ്റർ വാഷും വാറ്റി കൊണ്ടിരിക്കുന്ന വാറ്റുപകരണങ്ങളും പിടികൂടി.
എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട ഉടനെ പ്രതികൾ ഓടി രക്ഷപ്പെട്ടു. പിന്നാലെ പിന്തുടർന്നെങ്കിലും പ്രതികളെ കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ കേസെടുത്ത് പ്രതികൾക്കായി ഊർജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞതായാണ് വിവരം.
പ്രിവന്റീവ് ഓഫീസർമാരായ നിസാർ കൂലോത്ത്, ശ്രീജിത്ത്, സിവിൽ എക്‌സൈസ് ഓഫിസർമാരായ പ്രനിൽ കുമാർ, ശ്രീധരൻ, റിജുൻ, എക്‌സൈസ് ഇൻസ്‌പെക്ടർ ട്രെയിനി ജിജിൽ കുമാർ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. ലോക്ക് ഡൗൺ തുടങ്ങിയതിനുശേഷം കൂത്തുപറമ്പ് റെയ്ഞ്ച് പാർട്ടി 3200 ലിറ്ററോളം വാഷ് പിടികൂടിയിട്ടുണ്ട്.