തൃക്കരിപ്പൂർ: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ ഏറെ പണിപ്പെടുന്ന പൊലീസ് സേനക്ക് പിലിക്കോട് സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സൺഗ്ലാസ് വിതരണം ചെയ്തു.ചെറുവത്തൂരും പരിസരങ്ങളിലും ജോലി ചെയ്യുന്ന പോലീസുകാർക്കാണ് പിലിക്കോട് ബാങ്ക് ഗ്ലാസ് വിതരണം നടത്തിയത്.ബാങ്ക് പ്രസിഡന്റ് എ.വി.ചന്ദ്രൻ ചന്തേര എസ്.ഐ.മെൽബിൻ ജോസിന് ഗ്ലാസ് കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. ജനമൈത്രി ബീറ്റ് ഓഫീസർമാരായ പ്രദീപ്, സുരേഷ് ബാങ്ക് ഭരണസമിതി അംഗങ്ങളായ ടി.വി.സുരേഷ്, കെ.വി.ദാമോദരൻ, എം.ദാമോദരൻ, ബാങ്ക് സെക്രട്ടറി യു.കെ.ഹരി എന്നിവർ സംബന്ധിച്ചു. '