കാഞ്ഞങ്ങാട് :അജാനൂർ കൊളവയിലെ മുപ്പത്തിരണ്ടാളം ക്വാട്ടേഴ്സുകളുടെ ഉടമയായ മാണിക്കോത്തെ 72കാരൻ കെട്ടിടത്തിലെ താമസക്കാരോട് നിർബ്ബന്ധമായി വാടക പിരിച്ചെടുക്കുകയും കൊടുക്കാത്തവരെ ഇറക്കി വിടുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതി. നേരത്തെ പരാതിയുയർന്നതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടവും പൊലീസും ഉടമയുടെ വീട്ടിലെത്തി വാടക പിരിക്കരുതെന്നും പിരിച്ചെടുത്താൽ കർശന നടപടി ഉണ്ടാകുമെന്നു അറിയിച്ചിരുന്നെങ്കിലും ഇയാൾ വീണ്ടും എട്ടോളം വരുന്ന ക്വട്ടേഴ്സുകളിൽ ചെന്നു ഭീഷണിമുഴക്കിയെന്നാണ് പൊലീസിന് ലഭിച്ച പരാതി.

മൂന്നു കുടുംബങ്ങളിലെ താമസക്കാരോട് 6500 രൂപ വീതം വാങ്ങിച്ചു.മറ്റുള്ളവർ ലോക്കു ഡൗൺ മൂലം ഭക്ഷണത്തിനുള്ള കാശുപോലുo തങ്ങളുടെ പക്കലില്ലെന്നു പറഞ്ഞെങ്കിലും ഇതൊന്നും ഉടമ ചെവിക്കൊണ്ടില്ല രണ്ടു ദിവസത്തിനുള്ളിൽ ഇറക്കി വിടുമെന്നു ഭീഷണി മുഴക്കി തിരിച്ചുപോവുകയായിരുന്നു.പരാതിയെ തുടർന്ന് പൊലീസ് ഉടമയോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.