കാഞ്ഞങ്ങാട്: അജാനൂർ പഞ്ചായത്തിലെ വാർഡ് പതിനഞ്ചിൽ താമസിക്കുന്ന അജാനൂർ കടപ്പുറം പിഎം ഗഫൂർ - സുഹറ ദമ്പതികളുടെ മകളും അജാനൂർ കടപ്പുറം മഅ്‌ദനുൽ ഉലും മദ്രസ അഞ്ചാം തരം വിദ്യാർത്ഥിനിയുമായ ഹഫ മറിയമാണ് മദ്രസയിലെ തന്റെ സമ്പാദ്യ പദ്ധതിയിൽ ഒരു വർഷമായി സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. അജാനൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി ദാമോദരൻ തുക ഏറ്റുവാങ്ങി. പിതാവ് പിഎം ഗഫൂർ , പതിനഞ്ചാം വാർഡ്‌ മെമ്പർ പാർവതി നാരായണൻ,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എംവി രാഘവൻ എന്നിവർ സംബന്ധിച്ചു.