മാഹി:സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകൾ രണ്ട് ദിവസത്തിനകം കളക്ടർ അറിയിക്കുമെന്ന് മുഖ്യമന്ത്രി വി.നാരായണസ്വാമി അറിയിച്ചു .മഞ്ഞ കാർഡുടമകൾക്കും സൗജന്യ അരി നൽകാനുള്ള പുതുച്ചേരി സർക്കാരിന്റ അപേക്ഷയിൽ കേന്ദ്രം അനുമതി നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു .എന്നാൽ കേന്ദ്ര ഭക്ഷ്യ ധാന്യ വകുപ്പിന് മൂന്നു കോടി നൽകേണ്ടത് ജൂൺ മാസം വരെ കടം നല്കാൻ കേന്ദ്ര മന്ത്രി റാം വിലാസ് പസ്വാനോട് അഭ്യർത്ഥിച്ചതായും ഇതിന്റെ അനുമതി ലഭിച്ച ഉടൻ അരി വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു .മറ്റു സംസ്ഥാനങ്ങൾക്ക് അനുവദിച്ച സാമ്പത്തിക സഹായം പുതുച്ചേരിക്ക് കേന്ദ്രം അനുവദിച്ചിട്ടില്ല . എന്നാൽ ഇത് ആവശ്യം വരുമ്പോൾ കേന്ദ്രം നൽകുമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ട് .