മുണ്ടേരി: ഐ.സി.ഡി.എസ് എടക്കാട് അഡീഷണലിന്റെയും മുണ്ടേരി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ അടച്ചിടൽ കാലത്ത് വീട്ടിൽ കഴിയുന്ന അങ്കണവാടി കുട്ടികൾ, മാതാപിതാക്കൾ, കൗമാരപ്രായക്കാരായ കുട്ടികൾ എന്നിവരുടെ കഴിവുകൾ വികസിപ്പിക്കാൻ വേണ്ടി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
പ്രീ സ്കൂൾ കുട്ടികൾക്കായി ചിത്രം വര, കളറിംഗ്, പച്ചക്കറി പ്രിന്റിംഗ് , വിവിധ കളർ പേപ്പറുകൾ കൊണ്ട് നിർമ്മാണ പ്രവർത്തനം എന്നിവയും ഇവരുടെ പോഷകാഹാരക്കുറവ് നികത്തുക എന്ന ലക്ഷ്യത്തോടെ "സുഭിക്ഷം' പദ്ധതി ആരംഭിക്കുകയും ചെയ്തു. പോഷണ സമൃദ്ധമായ ഭക്ഷണം തുല്യ പങ്കാളിത്തം ഉറപ്പ് വരുത്തി അച്ഛനും അമ്മയും ചേർന്ന് കുട്ടികൾക്ക് നൽകുന്ന ഫോട്ടോ, പാചകക്കുറിപ്പ് മത്സരവും സംഘടിപ്പിച്ചു. കൗമാരക്കാരായ കുട്ടികൾക്ക് പോസ്റ്റർ രചന, കാർട്ടൂൺ, രസകരമായ ആശയങ്ങൾ ക്രിയേറ്റ് ചെയ്ത് സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്ന മത്സരങ്ങളും സംഘടിപ്പിച്ചു.
മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പങ്കജാക്ഷൻ, ശിശുവികസന പദ്ധതി ഓഫീസർ നിഷ പാലത്തടത്തിൽ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ടി.വി. മുംതാസ്, സെക്രട്ടറി കെ. പ്രകാശൻ, എൻ. അംബിക, എം.പി ജയശ്രീ, ടി. റസിയ, പി. സുപ്രഭ എന്നിവർ നേതൃത്വം നൽകി.