കണ്ണൂർ: കൊവിഡ് ബാധിച്ച് യു.എ.ഇയിൽ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശിയും സൗദിയിലെ ബുറൈദയിൽ ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശിയും മരിച്ചു. കണ്ണൂർ മമ്മാക്കുന്ന് ജുമാ മസ്ജിദിന് സമീപം ബൈത്തുൽ റുബ്ബയിലെ കൊവ്വത്തലക്കൽ അബ്ദുറഹ്മാനും (55) ആലപ്പുഴ ചാരുംമൂട് ആദിക്കാട്ടുകുളങ്ങര തെരുവിൽ തറയിൽ പരേതനായ പിച്ച മുഹമ്മദ് റാവുത്തറുടെ മകൻ ഹബീസ് ഖാനും (48) ആണ് മരിച്ചത്. കണ്ണൂർ സ്വദേശി അബ്ദുറഹ്മാൻ ദുബായ് വൈഡ് റേഞ്ച് റെസ്റ്റോറന്റിൽ ജോലി ചെയ്തു വരികയായിരുന്നു. മകളുടെ കല്യാണം കഴിഞ്ഞ് മാർച്ച് 8 നാണ് തിരികെ പോയത്. ഭാര്യ: മുഴപ്പിലങ്ങാട് മഠം മുണ്ടാമ്പലം ഹൗസിലെ റാബിയ. മക്കൾ: റൗഫ്, റംഷാദ് (ഇരുവരും ദുബായിൽ), റസിലിയ, റിസ് വാന. മരുമക്കൾ: അനീസ്,ഷുഹൈൽ. ആലപ്പുഴ സ്വദേശി ഹബീസ് ഖാൻ വർഷങ്ങളായി സൗദിയിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: റംല. മക്കൾ: ബിലാൽ, ബിൻഹാജ്