പയ്യന്നൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പയ്യന്നൂർ നഗരസഭ കൗൺസിലർമാരുടെ ഹോണറേറിയത്തിൽ നിന്നും സംഭാവനയായി 2,74,450 രൂപ നൽകി. എരമം നോർത്ത് എൽ.പി.സ്കൂൾ റിട്ട: ഹെഡ്മാസ്റ്റർ ഇ.ഐ.രവീന്ദ്രൻ തന്റെ ഒരു മാസത്തെ പെൻഷൻ 20,000 രൂപ നൽകി. അന്നൂർ യു.പി.സ്കൂൾ റിട്ട: അദ്ധ്യാപകൻ പരേതനായ കല്ലിടിൽ കൃഷ്ണന്റെ ഭാര്യ കാമ്പ്രത്ത് കാർത്യായനി അമ്മ കുടുംബപെൻഷനായി ലഭിച്ച 11,000 രൂപ പയ്യന്നൂർ തഹസിൽദാർ കെ. ബാലഗോപാലന് കൈമാറി.