padmanabhan
പത്മനാഭൻ

പാനൂർ: കെ.പി.പി.എച്ച്.എ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും മുതിർന്ന സോഷ്യലിസ്റ്റും പൂക്കോം എൽ പി.സ്കൂൾ റിട്ട: പ്രധാനാധ്യാപകനുമായിരുന്ന നടുവിലേക്ക് വാച്ചാലി "ഐശ്വര്യയിൽ " പത്മനാഭൻ (73) നിര്യാതനായി. പി.ആർ കുറുപ്പിന്റെ പ്രവർത്തനത്തിൽ ആകൃഷ്ടനായ അദ്ദേഹം ആദ്യകാലം മുതൽ കണ്ണംവള്ളിയിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായിരുന്നു. കണ്ണംവള്ളി മഹാത്മ വായനശാല സ്ഥാപിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു. വായനശാലയുടെ രക്ഷാധികാരി കൂടിയാണ്.

ഭാര്യ: സതി. (റിട്ട. അധ്യാപിക പി.ആർ.എം.എച്ച്.എസ്.എസ് പാനൂർ). മക്കൾ: സാഗർ (ടെക്നോപാർക്ക് തിരുവനന്തപുരം), ദിവ്യ. മരുമക്കൾ: ദിവ്യശ്രീ (എസ്.ബി ഐ.തിരുവനന്തപുരം). സഹോദരങ്ങൾ: ശ്രീധരൻ (റിട്ട. പ്രധാന അധ്യാപകൻ ഗവ.എച്ച്.എസ്.എസ് കൊടുവള്ളി) ബാലകൃഷ്ണൻ (റിട്ട. പ്രധാന അധ്യാപകൻ പാനൂർ ഈസ്റ്റ് യു.പി സ്ക്കൂൾ).