മട്ടന്നൂർ: ഈ ഇരുണ്ട കാലവും നമ്മൾ കടന്നുപോകും എന്ന വിഷയത്തിലൂടെ വീഡിയോ നാടകമത്സരം സംഘടിപ്പിച്ച് ലോകശ്രദ്ധ ആകർഷിച്ച എൽ.എൻ.വി വാട്സ് ആപ് കൂട്ടായ്മ വീണ്ടുമൊരു ആഗോള നാടകമത്സരത്തിലേക്ക്. ഇത്തവണ വിഷയനിബന്ധന ഇല്ലാത്തതും പത്തുമിനുട്ടിൽ കവിയാത്തതുമായ കുടുംബ ശബ്ദനാടക മത്സരമാണ് സംഘടിപ്പിക്കുന്നത്.
കോപ്പിറൈറ്റുള്ള സംഗീതം ഉപയോഗിക്കരുത്. വീട്ടിലുള്ള കുടുംബാംഗങ്ങൾ മാത്രമേ പങ്കെടുക്കാവൂ. വിദേശത്തുള്ള കുടുംബാംഗത്തേയും റിക്കോർഡ് ചെയ്ത ശബ്ദത്തിലൂടെ പങ്കെടുപ്പിക്കാവുന്നതും ഒരാൾക്ക് എത്ര കഥാപാത്രങ്ങൾക്കും ശബ്ദം നൽകാം. എൻട്രികൾ ലഭിക്കേണ്ട ഒടുവിലത്തെ തീയ്യതി മേയ് 3 ആണ്. ഫോൺ: 9400146811, 9442142028, 9447634484
കഴിഞ്ഞദിവസം സമാപിച്ച ഏകപാത്ര വീഡിയോ നാടക മത്സരത്തിൽ ആകെലഭിച്ച 308 നാടകങ്ങളിൽ 6 വിഭാഗങ്ങളിൽ നിന്നായി 24 നാടകമാണ് അവസാന റൗണ്ടിലെത്തിയത്. ജേതാക്കൾക്കുള്ള പുരസ്ക്കാരങ്ങൾ മാഹിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വിതരണംചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.