കണ്ണൂർ:പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും മുതിർന്ന മാധ്യമ പ്രവർത്തകനുമായ മനോഹരൻ മൊറായിയെ അന്യായമായി പൊലീസ് ക്രൂരമായി മർദ്ദിച്ചതിൽ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പ്രതിഷേധിച്ചു.
വീട്ടിലേക്ക് അവശ്യസാധനങ്ങൾ വാങ്ങാൻ സമീപ പ്രദേശത്തെ കടകളിലേക്ക് പോകാൻ പോലും അനുവദിക്കാതെയുള്ള പൊലിസ് സമീപനം അടിയന്തരമായി തിരുത്തണം.സ്വന്തം ജീവിതം പണയപ്പെടുത്തി മഹാമാരിയുടെ സമയത്തും സാമൂഹ്യ രംഗത്ത് ഇടപെടേണ്ടിവരുന്ന മാധ്യമ പ്രവർത്തകരോട് ആഭ്യന്തര വകുപ്പിന്റെ ഭീകര സമീപനത്തിന്റെ തെളിവാണിതെന്നും മനോഹരൻ മോറായിക്ക് നേരെയുണ്ടായ പൊലീസ് അതിക്രമം അപലപനീയമാണെന്നും ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു.