പിലിക്കോട്: പിലിക്കോട് തെരുവിലെ കെ.സി സുരേന്ദ്രനെ വെടിവെച്ചു കൊന്നതിനു പിന്നിൽ ഒരു വർഷം നീണ്ട സ്വത്ത് തർക്കം. വിറക് കച്ചവടവും കൂലിപ്പണിയെടുത്തും ജീവിക്കുന്ന സുരേന്ദ്രനെ അഞ്ചു മീറ്റർ മാത്രം അകലെ വെച്ചാണ് സനൽ വെടിവെച്ചത്. വെടിവെപ്പിൽ കൃത്യമായി കഴുത്തിനു തന്നെ വെടിയുണ്ട തുളച്ചു കയറി. വെടിയുണ്ട തടുക്കാൻ ശ്രമിച്ചപ്പോൾ സുരേന്ദ്രന്റെ കൈക്കും പരിക്കേറ്റിട്ടുണ്ട്.

കൊലപാതകം നടത്തിയ സനലിനു ക്രിമിനൽ പശ്ചാത്തലം ഏറെയുള്ളതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. തൊട്ടടുത്ത് നിന്നാണെങ്കിലും 'ഷാർപ്പ് ഷൂട്ടർ' ക്ക് മാത്രമേ ഇത്തരത്തിൽ വെടിവെക്കാൻ കഴിയൂ എന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ അനധികൃതമായി സൂക്ഷിച്ചു വെച്ചിരുന്ന നാടൻ തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചത്.

ഒരു വർഷം മുമ്പ് ഗൾഫിൽ നിന്നെത്തിയ സനൽ ടാക്സി ഡ്രൈവർ ആയി ജോലി തുടങ്ങിയിരുന്നു. നാട്ടിൽ എത്തിയത് മുതൽ അയൽവാസിയായ സുരേന്ദ്രനുമായി സ്വത്ത് തർക്കത്തിലാണ്. കൊല്ലപ്പെട്ട സുരേന്ദ്രന്റെ സ്ഥലം ഉയർന്ന നിലയിലും സനലിന്റെ സ്ഥലം താഴ്ന്നിട്ടുമാണ്. സ്ഥലം ഒരുപോലെ ആക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം തുടങ്ങിയത്. പിന്നീട് അത്‌ മൂർച്ഛിക്കുകയായിരുന്നു. കൊല്ലപ്പെട്ട സുരേന്ദ്രന്റെ മൃതദേഹം സംഭവസ്ഥലത്ത് തന്നെ മൂടിവെച്ചിരിക്കുകയാണ്. കണ്ണൂരിൽ നിന്ന് ഇന്നു രാവിലെ ഫോറൻസിക് വിദഗ്ധർ എത്തി തെളിവെടുപ്പ് പൂർത്തിയാക്കി ഇൻക്വസ്റ്റ് നടത്തിയ ശേഷം മാത്രമേ പരിയാരം ഗവ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി പോസ്റ്റുമോർട്ടം ചെയ്യുകയുള്ളൂ. ലോക്ക് ഡൗൺ കാരണം സംഭവം നടക്കുമ്പോൾ സ്ഥലത്ത് ആരും ഉണ്ടായിരുന്നില്ല. വെടിയേറ്റ് വീണ സുരേന്ദ്രനെ കണ്ട് വീട്ടുകാർ ബഹളം വെച്ചപ്പോൾ ആണ് അയൽവാസികൾ ഓടിയെത്തിയത്. കൊലയ്ക്ക് ശേഷം ചീമേനി പൊലീസ് സ്റ്റേഷനിൽ ഹാജരായ പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് ഡിവൈ.എസ്.പി പറഞ്ഞു.

തോക്ക് ലൈസൻസ് ഇല്ലാത്തത്