data-flow

കാസർകോട്: ജില്ലയിലെ കോവിഡ് രോഗികളെുടെ വിവരങ്ങൾ ചോർത്താനുള്ള ശ്രമങ്ങൾ വിവാദമാകുന്നു. സംസ്ഥാനത്തിന് പുറത്തുള്ള ഒരു കമ്പനിയാണ് രോഗികളുടെ വിവരങ്ങൾ ശേഖരിച്ചതെന്നാണ് വിവരം. എന്നാൽ ഇതു സംബന്ധിച്ച് പൊലീസിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ജില്ലാ പൊലീസ് ചീഫ് കേരളകൗമുദിയോട് പറഞ്ഞു. പരാതി ലഭിക്കുന്ന മുറയ്ക് അന്വേഷണം നടത്തി വേണ്ടുന്ന നടപടികൾ എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് രോഗ മുക്തരും രോഗികളും. രോഗ മുക്തരായവരുടെയും രോഗികളുടെയും വിവരങ്ങളാണ് സ്വകാകര്യ കമ്പനി ശേഖരിച്ചതെന്നാണ് അറിയുന്നത്.

വിവര ശേഖരണ, ഡേറ്റാ ബേസ് എന്നീ മേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു കമ്പനിയാണിത്. സഞ്ജയ് റൗത് കുമാർ, തപസ്വിനി റൗത് എന്നിവരാണ് ഈ സ്ഥാപനത്തിന്റെ ഉടമകളെന്നാണ് രേഖകളിലുള്ളത്. ദേശീയ കൊവിഡ് സെല്ലിൽ നിന്നെന്ന് പരിചയപ്പെടുത്തിയാണ് വിവര ശേഖരണം നടത്തിയത്. ദേശീയ കൊവിഡ് സെല്ലിൽ നിന്നാണോ ഇത്തരത്തിൽ ഫോൺ വിളി വന്നതെന്നും പരിശോധിക്കും. വൈറസ് ബാധിതർക്ക് ഫോണിലൂടെ കൗൺസിലിംഗ് നൽകാൻ കാസർകോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ജില്ലാ ഭരണകൂടം ചുമതലപ്പെടുത്തിയിരുന്നു. ഇവരിൽ നിന്നാണ് നേരത്തെ രോഗികളെ വിളിച്ച ആൾക്ക് വിവരങ്ങൾ ലഭിച്ചതെ സംശയവും നിലവിലുണ്ട്.

ഊഹാപോഹങ്ങൾ നിലനിൽക്കുമ്പോഴും ഫോൺ നമ്പറുകൾ പോയ ഉറവിടം കണ്ടെത്താനുള്ള ഒരു നടപടിയും പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. പരാതിക്കു വേണ്ടി കാത്തിരിക്കയാണ് പൊലീസ്. കോവിഡ് രോഗികളുടെ വിവരങ്ങൾ അവരുടെ സമ്മതമില്ലാതെ മറ്റൊരാൾക്കു നൽകരുതെന്നു ഹൈക്കോടതി സംസ്ഥാന സർക്കാരിന് കർശനമായ നിർദേശം നൽകിയിരുന്നു. കോടതി ഉത്തരവ് നിലനിൽക്കെയാണ് വിവരങ്ങൾ ചോർന്നു എന്ന വാർത്ത പുറത്തുവന്നത്. ആരാണ് കമ്പനിയെ ചുമതല പ്പെടുത്തിയേെന്നാ എന്തിനാണ് ഇക്കാര്യം ചെയ്തേെന്നാ വ്യക്തമല്ല.

ചികിത്സയിലൂടെ രോഗമുക്തി നേടിയവർക്കും ഫോൺവിളി എത്തിയതായി വിവരമുണ്ട്. കാസർകോട്ട് രോഗം ഭേദമായവരെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണു വിളിച്ചത്. തുടർ ചികിത്സയ്ക്കായി എത്താനായിരുന്നു നിർദേശം. സ്പ്രിംഗ്ളർ വിവരച്ചോർച്ചാ സാധ്യത വിവാദമായിരിക്കെയാണ് കാസർഗോട്ടെ കോവിഡ് രോഗികളുടെ വിവരങ്ങളും ചോർന്നത്. കമ്പനിയുടെ തുടർ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ രഹസ്യാന്വേഷണ വിഭാതത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.