pic-

കണ്ണൂർ: പ്രിവന്റീവ് ഓഫീസർ ശശി ചേണിച്ചേരിയും സംഘവും അഞ്ചരക്കണ്ടി മുരിങ്ങേരിയിൽ നടത്തിയ റെയ്ഡിൽ ഉടമസ്ഥനില്ലാത്ത നിലയിൽ വറ്റാൻ പാകപ്പെടുത്തിയ 70 ലിറ്റർ വാഷ് കണ്ടെത്തി. എ. പി. രാജീവ്. ദീപക്, സുജിത് എന്നിവർ റെയ്ഡിൽ പങ്കെടുന്നു. പയ്യന്നൂർ എക്‌സൈസ് റെയിഞ്ച് പ്രിവന്റിവ് ഓഫിസർ പി.വി ശ്രീനിവാസനും സംഘവും തിരുമേനി ചട്ടിവയൽ റോഡിലുള്ള കലുങ്കിനടിയിൽ നിന്നും 30 ലിറ്റർ വൈൻ കണ്ടെത്തി. സിവിൽ എക്‌സൈസ് ഓഫിസർമാരായ ഫെമിൻ, വിജിത്ത്, സനേഷ്, സുനിത, ഡ്രൈവർ പ്രദീപൻ എന്നിവർ പാർട്ടിയിലുണ്ടായിരുന്നു.