കണ്ണൂർ: ആന ചവിട്ടിക്കൊന്ന ആറളം ഫാമിലെ നാരായണന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സാമ്പത്തിക സഹായവും തൊഴിലും നൽകി സംരക്ഷിക്കണമെന്ന് വനം മന്ത്രിക്ക് എം.വി. ജയരാജൻ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. 5 വർഷത്തിനിടയിൽ ഏഴാമത്തെയാളെയാണ് ആറളം ഫാമിൽ കാട്ടാന കൊല്ലുന്നത്. ശാശ്വത പരിഹാരം കരിങ്കൽ മതിൽ കെട്ടുകയെന്നതാണ്. ഇതിനായി പട്ടിക വർഗ്ഗ വകുപ്പ് 22.5 കോടി രൂപയുടെ പദ്ധതി തയ്യാറാക്കുകയും ഭരണാനുമതി നൽകുകയും ചെയ്തിട്ടുണ്ട്. സാങ്കേതിക അനുമതി നൽകാനും ലോക്ക് ഡൗൺ പിൻവലിച്ചാലുടൻ പണി ആരംഭിക്കാൻ നടപടി സ്വീകരിക്കുകയും വേണമെന്ന് പട്ടിക ജാതി പട്ടിക വർഗ്ഗ മന്ത്രിയോടും ആവശ്യപ്പെട്ടു.