കാസർകോട് : റേഷൻ വ്യാപാരികളോട് സംസ്ഥാന സർക്കാർ കാണിക്കുന്നത് കടുത്ത അനീതിയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ആരോപിച്ചു. കൊവിഡ് ലോക്ക് ഡൗൺ കാലത്ത് റേഷൻ വ്യാപാരികൾ നടത്തുന്നത് ആരോഗ്യ പ്രവർത്തകരെ പോലെ തന്നെ വലിയ സേവനമാണ്. പക്ഷേ പിണറായി സർക്കാർ ഇവരെ അവഗണിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആഴ്ച്ചയിൽ ഒരു അവധിപോലും ഇല്ലാതെ പ്രവർത്തിക്കുന്ന പൊതു വിതരണ കേന്ദ്ര ഡീലർമാർക്ക് മാസ്കോ മറ്റു സുരക്ഷ സംവിധാനങ്ങളോ വിതരണം ചെയ്യാൻ തയ്യാറല്ലെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി.

സ്വന്തം ജീവൻ പോലും പണയ പെടുത്തി സേവനം ചെയ്യുന്ന നിരപരാധികളായ വ്യപാരികളെ ശിക്ഷിക്കുന്നത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു.