മാഹി: ലോക്ക് ഡൗണിൽ മയ്യഴിയോട് ചേർന്നുള്ള അഴിയൂർ പഞ്ചായത്തിലെ വീട്ടിൽ ഒറ്റപ്പെട്ട് പോയ ലോകപ്രശസ്ത ചിത്രകാരൻ മോഹൻകുമാറിന് അഴിയൂർ ഗ്രാമപഞ്ചായത്തിന്റെ കൈത്താങ്ങ്.
ചിത്രം വരയ്ക്കാനുള്ള സാമഗ്രികളൊന്നുമില്ലാതെ വീട്ടിൽ അകപ്പെട്ടു പോയ മോഹൻകുമാറിന് പഞ്ചായത്ത് സെക്രട്ടറി ഷാഹുൽഹമീദാണ് ഇവ എത്തിച്ചത്.കാൻവാസും വർണ്ണക്കൂട്ടുകളുമെല്ലാം സൗജന്യമായി ഗ്രാമപഞ്ചായത്ത് നൽകും.ഇതിനാവശ്യമായ ധനസഹായം ഗ്രീൻസ് ആശുപത്രി ചീഫ് ഫിസിഷ്യൻ ഡോ: അസ്ഗർ പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജയനെ ഏൽപ്പിക്കുകയും ചെയ്തു. ആദ്യം വരയ്ക്കുന്ന എട്ട് ചിത്രങ്ങൾ മോഹൻകുമാർ പഞ്ചായത്തിന് സൗജന്യമായി നൽകും. ഈ ചിത്രങ്ങൾ ലേലം ചെയത് കിട്ടുന്ന തുക കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും.
വയനാട്ടിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു ഏതാനും വർഷങ്ങളായി പരിസ്ഥിതി പ്രവർത്തകൻ കൂടിയായ പാരീസ് മോഹൻകുമാർ .
അവരുടെ ഉത്പന്നങ്ങൾക്ക് പകരം ചോമ്പാൽ ഹാർബറിൽ നിന്നുള്ള നല്ല മത്സ്യങ്ങളുൾപ്പെടെയുള്ള സാധനങ്ങൾ എത്തിച്ചുകൊടുക്കുന്നതു മോഹൻ കുമാർ ദിനചര്യയുടെ ഭാഗമാക്കിയിരുന്നു .
ചിത്രവിവരണം: ചിത്രകാരൻ പാരീസ് മോഹൻകുമാറും പഞ്ചായത്ത് സെക്രട്ടറി ഷാഹുൽ ഹമീദും