കൂത്തുപറമ്പ്: പൂക്കോട് തൃക്കണ്ണാപുരം മേഖലയിലുണ്ടായ കാറ്റിലും വേനൽമഴയിലും അഞ്ഞൂറോളം നേത്ര വാഴകൾ നശിച്ചു.തൃക്കണ്ണാപുരം പാഠശേഖരത്തിൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടത്തിയ വാഴ കൃഷിയാണ് ഞായറാഴ്ച്ച വൈകിട്ടുണ്ടായ കാറ്റിലും മഴയിലും നശിച്ചത്.
തൃക്കണ്ണാപുരത്തെ സനൽകുമാർ, ബൈജീഷ്, അജേഷ് എന്നിവർ ചേർന്ന് ഇറക്കിയ അഞ്ഞൂറോളം നേന്ത്രവാഴ കൾ ശക്തമായ കാറ്റിൽ നശിച്ചു. രണ്ടര ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഇവർ പറഞ്ഞു.തൃക്കണ്ണാപുരം വയലിലെ കുളത്തിനോട് ചേർന്നുള്ള ഭാഗത്താണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി വാഴ കൃഷി നടത്തിയിരുന്നത്.കഴിഞ്ഞവർഷവും ഇവരുടെ വാഴകൃഷി കാറ്റിൽ നശിച്ചിരുന്നു. എന്നാൽ സർക്കാരിൽ നിന്നും യാതൊരു ആനുകൂല്യവും ലഭിച്ചിരുന്നില്ല.