കാസർകോട്: കൊവിഡ് സ്‌പെഷ്യൽ ഡ്യൂട്ടിക്ക് കാസർകോട്ട് എത്തിയ തിരുവനന്തപുരം വട്ടിയൂർകാവ് സ്വദേശി ഡോ. ഗൗതമിന്റെ കാറിന്റെ പിൻഭാഗത്തെ ഗ്ലാസ് തകർത്ത നിലയിൽ കണ്ടെത്തിയത്. കാറിന് സമീപത്ത് നിന്നും ഒരു പവർ ബാങ്ക് കണ്ടെത്തിയിട്ടുണ്ട്. ഇത് ഉപയോഗിച്ചാണോ കാറിന്റെ ഗ്ലാസ് തകർത്തതെന്ന് വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് കാസർകോട് ടൗൺ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബായാർ പി എച്ച് സിയിലാണ് ഡോ. ഗൗതമിന് ഡ്യൂട്ടി നൽകിയത്. കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ കല്ലുവളപ്പ് ഹോളിഡേ ഇൻ ലോഡ്ജിലാണ് ഡോക്ടർ താമസിക്കുന്നത്. ഞായറാഴ്ച വൈകിട്ട് ആറര മണിയോടെയാണ് കാർ നിർത്തി മുറിക്കുള്ളിലേക്ക് പോയതായിരുന്നു. ഇന്നലെ രാവിലെ എട്ട് മണിയോടെ ആശുപത്രിയിലേക്ക് പോകാൻ ഇറങ്ങിയപ്പോഴാണ് ഗ്ലാസ് തകർക്കപ്പെട്ട കാര്യം അറിഞ്ഞതെന്ന് ഡോ. ഗൗതം പറഞ്ഞു.പൊലീസ് സ്ഥലത്തെത്തി ഹോട്ടലിന് മുന്നിലുള്ള സി.സി.ടി.വി പരിശോധിച്ചു. ഒരു ബൈക്ക് കടന്ന് പോകുന്ന ദൃശ്യം ഉണ്ടെങ്കിലും നമ്പർ വ്യക്തമായിട്ടില്ല.