കണ്ണൂർ: ജില്ലയിൽ മലയോര മേഖലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ മഴക്കാല പൂർവ്വ ശുചീകരണം ഫലപ്രദമായി നടത്താൻ എ.ഡി.എം ഇ.പി മേഴ്‌സിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശിച്ചു. 29, 30 തീയ്യതികളിലായി മുഴുവൻ വീടുകളുടെയും പരിസരങ്ങൾ ശുചീകരിക്കാനാണ് ജില്ലാ ഭരണകൂടം നിർദേശിച്ചിരിക്കുന്നത്. യോഗത്തിൽ ജില്ലാ മലേറിയ ഓഫീസർ വി. സുരേശൻ, ഡി.എം.ഒ ഓഫീസിലെ ടെക്‌നിക്കൽ അസിസ്റ്റന്റ് സുനിൽ ദത്തൻ, ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ എം. രാജീവൻ, എ.ഡി.സി (ജനറൽ) അബ്ദുൾ ജലീൽ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രൻ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ. സാവിത്രി, ടെക്‌നിക്കൽ അസിസ്റ്റന്റ് പി.കെ ബേബി റീന, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ വി കെ ദിലീപ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ പത്മനാഭൻ, ജില്ലാ ലേബർ ഓഫീസർ ബേബി കാസ്‌ട്രോ, ഡി.ഡി.പി ഓഫീസ് സീനിയർ സൂപ്രണ്ട് എൻ. വി ഹരീന്ദ്രൻ, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ സോമശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.