കണ്ണൂർ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആയുർവേദത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി ജില്ലാ ആയുർവേദ വിഭാഗത്തിന്റെ നേതൃത്വത്തിൽ കൊവിഡ്19 റെസ്‌പോൺസ് സെൽ ആരംഭിച്ചു. ജില്ലയിലെ കൊവി‌ഡ് പ്രതിരോധ പ്രവർത്തനങ്ങൾ തീരുമാനിക്കുന്നത് ഈ സമിതിയായിരിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ (ഐ.എസ്.എം) ഡോ.എസ്.ആർ ബിന്ദു ചെയർപേഴ്‌സണും, മെഡിക്കൽ ഓഫീസർ ഡോ.എസ് അരവിന്ദ് കോ ഓർഡിനേറ്ററുമാണ്. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ജയബാലൻ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ.കെ.സി അജിത് കുമാർ, സീനിയർ മെഡിക്കൽ ഓഫീസർ ഡോ.ഡി.സി ദീപ്തി, പറശ്ശിനിക്കടവ് എം.വി.ആർ മെമ്മോറിയൽ ആയുർവേദ മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ.എച്ച് രാഹുൽ, എ.എം.എ.ഐ പ്രതിനിധി ഡോ.യു.പി ബിനോയ്, ഡോ.ഒ.കെ നാരായണൻ, ഡോ.പി. മോഹനൻ എന്നിവർ സമിതിയിൽ അംഗങ്ങളാണ്.