ഇരിട്ടി: തുടർച്ചയായി കാട്ടാനയുടെ ആക്രമണത്തിൽ ആറളം ഫാമിൽ കൊല്ലപ്പെടുന്ന ആദിവാസിളോട് നീതികാട്ടണമെന്ന് ഇരിട്ടി എസ്.എൻ.ഡി.പി യൂണിയൻ ആവശ്യപ്പെട്ടു.

ഫാമിലെ ജനവാസ മേഖലയിൽ ആന മതിൽ കെട്ടുമെന്ന് 2 വർഷം മുമ്പ് മന്ത്രി എ.കെ. ബാലൻ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ലായെന്ന് മാത്രമല്ല ആദിവാസികൾ നിരന്തരം കൊല്ലപ്പെടുകയുമാണ്. ലോക്ക്ഡൗണിന് ശേഷം ആദിവാസികളുടെ ജീവൻ രക്ഷിക്കാനുള്ള സമരത്തിന് ഇറങ്ങാൻ ഇരിട്ടി എസ്.എൻ.ഡി.പി യുണിയൻ തീരുമാനിച്ചു. കഴിഞ്ഞദിവസം ആനയുടെ കുത്തേറ്റു മരിച്ച ബന്ദപ്പാലൻ നാരായണന്റെ വീട്ടുകാർക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നും മക്കളിൽ ഒരാൾക്ക് സർക്കാർ ജോലി നൽകി ആദിവാസികളോട് സർക്കാർ നീതിപാലിക്കണമെന്നും ഇരിട്ടി എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് കെ.വി. അജി, സെക്രട്ടറി പി.എൻ. ബാബു, യോഗം അസിസ്റ്റന്റ് സെക്രട്ടറി എം.ആർ. ഷാജി എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.