തൃക്കരിപ്പൂർ: നിത്യോപയോഗ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങളിൽ വിലവിവരപട്ടിക പ്രദർശിപ്പിച്ചുണ്ടെങ്കിലും നിത്യോപയോഗ സാധനങ്ങൾക്ക് തോന്നിയവില ഈടാക്കുന്നതായി പൊതു ജനങ്ങൾ പരാതിപ്പെടുന്നു.അരിയൊഴികെ മറ്റു സാധനങ്ങൾ വേണ്ടുന്നവർ ഉയർന്ന വില കൊടുക്കേണ്ടി വരുന്നു. ലോക് ഡൗൺ കാലമായതിനാൽ തർക്കിക്കാൻ നിൽക്കാതെ ചോദിക്കുന്ന വില ലഭിക്കുമെന്ന മുൻ വിധിയാണ് ഇത്തരം കരിഞ്ചന്ത കച്ചവടം നടക്കുന്നത്. അരിക്ക് പൊതുവെ ഏകീകൃത വിലയാണ് ഈടാക്കുന്നതെങ്കിലും പരിപ്പ്, പഞ്ചസാര, പയർ ,വെളിച്ചെണ്ണ തുടങ്ങിയവയ്ക്കാണ് കൂടുതൽ വില നൽകേണ്ടി വരുന്നത്. അതോടൊപ്പം സിഗരറ്റിന്റെ വിലയും ക്രമാതീതമായി വർദ്ധിപ്പിച്ചിട്ടുണ്ടെന്ന ആരോപണം ഉയരുന്നുണ്ട്. ആരും പരാതിപ്പെടാനില്ലായെന്നതാണ് വില കൂട്ടികൊള്ള ലാഭം കൊയ്യാനുള്ള ചില ഷോപ്പുകളുടെ ശ്രമം. അധികൃതരുടെ കർശനമായ പരിശോധനയും ഇടപെടലും ഉണ്ടായാലേ കരിഞ്ചന്ത കച്ചവടം നിയന്ത്രിക്കാൻ അധികൃതരുടെ കർശനമായ പരിശോധനയും ഇടപെടലും ഉണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.