പയ്യന്നൂർ: സംസ്ഥാന സർക്കാറിന്റെ വിവിധ സാമൂഹ്യ സുരക്ഷ പെൻഷൻ പദ്ധയിൽ ഉൾപ്പെട്ട പയ്യന്നൂർ നഗരസഭയിലെ പെൻഷൻ ഗുണഭോക്താക്കൾക്കായി ആകെ 4,27,64900/ രൂപ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് വിതരണം ചെയ്തു. വിവിധ സഹകരണ ബാങ്ക് ജീവനക്കാരാണ് പെൻഷൻ തുക നേരിട്ട് വീടുകളിൽ എത്തിച്ച് നൽകിയത്.

4903 പേർക്കു വാർദ്ധക്യകാല പെൻഷനായി 2,30,72,700 രൂപയും, 2560 പേർക്ക് വിധവാ പെൻഷനായി 80,91,600/ രൂപയും, അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ ഇനത്തിൽ 282 പേർക്ക് 12,82,800/ രൂപയും, വികലാംഗ പെൻഷൻ ഇനത്തിൽ 622 പേർക്കായി 30,06,200/ രൂപയും, കർഷകതൊഴിലാളി പെൻഷൻ ഇനത്തിൽ 1566 പേർക്കായി 73,11,600/ രൂപയുമാണ് കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നേരിട്ട് വീടുകളിൽ എത്തിച്ചത്.

1400 പേർക്ക് വിവിധ ക്ഷേമ പെൻഷനുകൾ അവരുടെ ബാങ്ക് അക്കൗണ്ടുകളിലും എത്തിച്ചിട്ടുണ്ട്.