കണ്ണൂർ: വിലക്കുറവിൽ മരുന്നുകൾ ലഭ്യമാക്കുന്ന കേന്ദ്ര സർക്കാരിന്റെ ജൻ ഔഷധി കേന്ദ്രങ്ങൾ പ്രവർത്തിക്കും.

കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ജൻ ഔഷധി കേന്ദ്രങ്ങൾക്ക് കഴി‌ഞ്ഞ 23 മുതൽ പ്രവർത്തിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഈ കേന്ദ്രങ്ങളിലേക്ക് വരുന്ന ജീവനക്കാരെ പല സ്ഥലത്തു നിന്നും പൊലീസ് തിരിച്ചയച്ചു. ഈ പ്രശ്‌നമുന്നയിച്ചു കണ്ണൂർ ജില്ലാ യുവമോർച്ച പ്രസിഡന്റ് അരുൺ കൈതപ്രം പൊലീസ് മേധാവിക്കും ജില്ലാ കളക്ടർക്കും നൽകിയ പരാതിയിൽ ജില്ലാ ഡ്രഗ് കൺട്രോളർ ജീവനക്കാർക്ക് പാസ് അനുവദിച്ചുകൊണ്ടു ഉത്തരവായി.