കണ്ണൂർ: ബീഹാറിൽ നിന്ന് കാരുണ്യത്തിനായി കെ. സുധാകരൻ എം.പിക്ക് ഫോൺ കാൾ. ബീഹാറിൽ നിന്നുള്ള ലോകസഭാംഗം ഡോ. ജാവേദ് ആസാദ് തന്റെ നാട്ടുകാരായ ഗുലാം മുസ്തഫയും കൂട്ടുകാരും കണ്ണൂരിൽ കുടങ്ങിക്കിടക്കുന്നുണ്ടെന്നും അവർക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ നല്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ജില്ലാ ആശുപത്രിക്ക് സമീപത്തെ കെട്ടിടത്തിൽ താമസിക്കുന്ന ഇവരുടെ പ്രയാസങ്ങൾ നേരിട്ടറിയാൻ
കെ. സുധാകരൻ എം.പി ഉടൻ തന്നെ യൂത്ത് കോൺഗ്രസിന്റെ കൊവിഡ് പ്രതിരോധ സന്നദ്ധ സേവന വിഭാഗം യൂത്ത് കെയറിനെ വിവരമറിയിച്ചു. ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് സഹപ്രവർത്തകരെയും കുട്ടി ബീഹാർ സ്വദേശികളെ കാണാൻ എത്തി. ഭക്ഷ്യസാധനങ്ങളും എത്തിച്ചു.