കാസർകോട് : എൻഡോസൾഫാൻ ദുരിതബാധിതരെ കൊവിഡ് കാലമായാലും മറക്കരുതെന്നാവശ്യപ്പെട്ട് അമ്മമാർ ഉപവസിച്ചു. . എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് അതതു വീടുകളിൽ സമരം നടന്നത്.‌‌

2019 ൽ സെക്രട്ടറിയേറ്റിനു മുമ്പിൽ അമ്മമാർ നടത്തിയ പട്ടിണിസമരത്തെ തുടർന്ന് പട്ടികയിൽ ഉൾപ്പെടുത്തിയ 511 കുട്ടികൾക്ക് ചികിത്സയും പെൻഷനും അനുവദിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. കൊവിഡിനെ പ്രതിരോധിക്കാൻ ആരോഗ്യമേഖല നടത്തുന്ന ധീരമായ ഇടപെടലുകൾക്ക് സർവ്വാത്മനാ പിന്തുണ അറിയിക്കുമ്പോൾ തന്നെ കാലങ്ങളായി ലോക്ക് ഡൗണിൽ കഴിയുന്ന തങ്ങളുടെ പ്രയാസങ്ങളെയും കാണണമെന്ന് അമ്മമാർ ആവശ്യപ്പെട്ടു.

ദയാബായി, ഡോ: അംബികാസുതൻ മാങ്ങാട്, സി.ആർ.നീലകണ്ഠൻ, കുസുമം ജോസഫ്, പി.പി.കെ. പൊതുവാൾ, നാരായണൻ പേരിയ, ഫാദർ അഗസ്ത്യൻ വട്ടോളി, വിളയോടി വേണഗോപാൽ, ഫാദർ ജോസ്, ഹരി ചക്കരക്കല്ല്, ലിജ കണ്ണൂർ, അനിത പത്തനംതിട്ട , അത്തായി ബാലൻ, സുൽഫത്ത്. എം, പത്മനാഭൻ ബ്ലാത്തൂർ, കൃപ പെരുമ്പാവൂർ , കെ.സന്തോഷ് കുമാർ തൃശൂർ, മുനീസ അമ്പലത്തറ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ തുടങ്ങിയ പ്രമുഖരും ദുരിതബാധിതരോട് അനുഭാവം പ്രകടിപ്പിച്ച് വീടുകളിൽ ഉപവസിച്ചു.

പടം..എൻഡോസൾഫാൻ ദുരിത ബാധിതർ പ്ലക്കാർഡുകളുമായി വീടുകളിൽ ഉപവസിക്കുന്നു