കണ്ണൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളിലായി എക്സൈസ് നടത്തിയ റെയ്ഡുകളിലായി ചാരായവും വാറ്റാൻ ഒരുക്കിയ വാഷുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. കാഞ്ഞിരക്കൊല്ലിയിൽ നടത്തിയ റെയ്ഡിൽ 15 ലിറ്റർ ചാരായവും 40 ലിറ്റർ വാഷുമായി സേവ്യർ, രബിൻ എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. കൂത്തുപറമ്പ് കൈതേരിയിൽ നിന്നും 50 ലിറ്റർ വാഷ്, പിണറായി പാതിരിയാടിൽ നിന്നും മൂന്ന് ലിറ്റർ ചാരായം, തലശേരി പെരുന്താറ്റിൽ നിന്നും 15 ലിറ്റർ വാഷ്, തളിപ്പറമ്പ് കൂവേരിയിൽ നിന്നും 120 ലിറ്റർ വാഷ് എന്നിവയും കണ്ടെത്തി. ഈ കേസുകളിലൊന്നും പ്രതികളെ കണ്ടെത്താൻ സാധിച്ചിട്ടില്ല.