കണ്ണൂർ: സംസ്ഥാനത്തെ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ഫ്‌ളാറ്റുകളിലും വീടുകളിലും വീട്ടുവേലയ്ക്ക് പോകുന്ന സ്ത്രീ തൊഴിലാളികളായ പതിനായിരങ്ങൾ കൊവിഡ് 19 കാലത്ത് കടുത്ത അവഗണനയിലാണെന്നും ഇവർക്കും സർക്കാർ സഹായം അനുവദിക്കണമെന്നും കേരളാ പ്രദേശ് വനിതാ ഗാന്ധി ദർശൻ വേദി സംസ്ഥാന ചെയർപേഴ്‌സൺ ഡോ: പി.വി. പുഷ്പജയും ജനറൽ കൺവീനർ എം. രജനി പ്രദീപും ആവശ്യപ്പെട്ടു.