തൃക്കരിപ്പൂർ: തൃക്കരിപ്പൂരിൽ നിന്ന് വീണ്ടും അഴുകിയ മത്സ്യം പിടിച്ചെടുത്തു. ഒരുമാസത്തിനിടെ മൂന്നാമത് തവണയാണ് ഈ മാർക്കറ്റിൽ നിന്നും ഫോർമാലിൻ കലർത്തിയ മീൻ ആരോഗ്യ വകുപ്പ് അധികൃതർ പിടിച്ചെടുക്കുന്നത്. കണ്ണൂർ ഭാഗത്തുനിന്നെത്തിച്ച അഞ്ച് ബോക്സ്‌ നത്തോലി ഇനത്തിൽ പെട്ട ആഴ്ചകളോളം പഴക്കമുള്ള മത്സ്യമാണ് തൃക്കരിപ്പൂർ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്ത് സംസ്കരിച്ചത്. മത്സ്യം കിട്ടാത്ത സാഹചര്യത്തിൽ ഉപഭോക്താക്കൾ എത്ര പഴകിയതായാലും വാങ്ങിക്കഴിക്കുമെന്ന ധാരണയിലാണ് പഴകിയ മത്സ്യം വിൽപ്പനക്കെത്തിക്കുന്നത്. തൃക്കരിപ്പൂർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ വിനോദ്,സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ രാജീവൻ, നോർത്ത് വില്ലേജ് ഓഫീസർ അശോകൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മിന്നൽ പരിശോധന നടത്തിയത്.ഒപ്പം സിവിൽ ഡിഫെൻസ് വളണ്ടിയേഴ്‌സും ഉണ്ടായിരുന്നു.