കാഞ്ഞങ്ങാട്:കേരള പൂരക്കളി കലാ അക്കാഡമി ഓൺലൈനിൽ മറത്തു കളിക്കൊരുങ്ങുന്നു . കളിയുമായി സഹകരിക്കാൻ പ്രഗത്ഭ പണിക്കർന്മാരെല്ലാം സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് കാഞ്ഞങ്ങാട് പി.ദാമോദര പണിക്കർ അറിയിച്ചു.
പ്രഗത്ഭ മറത്തുകളി പണ്ഡിതന്മാരായ കാടങ്കോട് കുഞ്ഞികൃഷ്ണൻ പണിക്കർ,ബാബു പണിക്കർ അരയി, മോഹനൻ പണിക്കർ, കൊടക്കാട് ജനാർദ്ദനൻ പണിക്കർ ,കൊടക്കാട് രാജേഷ് പണിക്കർ ,അണ്ടോൾ സന്തോഷ് പണിക്കർ, മണിയറ ബാബു പണിക്കർ, കാനായി,മധു പണിക്കർ പാലായി,ഡോ.സി കെ നാരായണ പണിക്കർ ,രാജീവൻ പണിക്കർ കൊയോങ്കര ,തുരുത്തി കുഞ്ഞികൃഷ്ണൻ പണിക്കർ ,കാടാംങ്കോട് അനീഷ് പണിക്കർ കണ്ണപുരം, തമ്പാൻ പണിക്കർ കരിവെള്ളൂർ,സജിത്ത് പണിക്കർ മടിക്കൈ ,ശശിധരൻ പണിക്കർ തൃക്കരിപ്പൂർ എന്നിവരെല്ലാം ഈ സംരംഭവുമായി സഹകരിക്കും. ഏപ്രിൽ 30നാണ് ഓൺലൈൻ മറുത്തുകളിയുടെ അരങ്ങേറ്റം.