ചെറുവത്തൂർ : മേടം 15, 16, 17 തീയ്യതികളിലുള്ള പതിവ് തെയ്യംകെട്ട് ഇക്കുറി ഒഴിവാക്കി തിമിരി മോലോത്ത്.താഴക്കാട്ട് മനയുടെ അധീനതയിലായിരുന്ന ക്ഷേത്രത്തിൽ 44 വർഷങ്ങൾക്ക് മുമ്പ് മുടങ്ങിയ ഉത്സവം ആ വർഷം മുതൽ തന്നെ നാട്ടുകാരുടെ കമ്മിറ്റി ഏറ്റെടുത്ത് നടത്തിവരികയായിരുന്നു.

ഈ ദുരിതകാലത്ത് കൈതാങ്ങാകാൻ വാടസപ് ഗ്രൂപ്പിൽ ചർച്ചയായപ്പോൾ പ്രവാസികൾ ,മിലിട്ടറി, നാട്ടുകാർ തുടങ്ങി എല്ലാവരിൽ നിന്നും ചെറിയ തുക ശേഖരിച്ച് കോലധാരികൾ, ശാന്തിക്കാരൻ, കലശക്കാരൻ, അടിച്ചു തളി, തുടങ്ങി ഉത്സവ ചടങ്ങുമായി ബന്ധപ്പെടുന്നവർക്കെല്ലാമായി സഹായധനമായി നല്കി .