കണ്ണൂർ: നാഷണൽ ഹെൽത്ത് മിഷന് കീഴിൽ ഡാറ്റാ മാനേജരുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്ഥിര താമസക്കാരും 40 വയസിൽ താഴെ പ്രായമുള്ളവരുമായിരിക്കണം. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഐ.ടി/ ഇലക്ട്രോണിക്‌സ് എൻജിനിയറിംഗ് ബിരുദമാണ് യോഗ്യത. 30ന് രാവിലെ 10 മണിക്ക് മുമ്പായി careernhm2@gmail.com ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കണം.