കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അവസാന രോഗിയും ആശുപത്രി വിട്ടു. 27 ദിവസം ഇവിടെ ചികിത്സയിലായിരുന്ന അണങ്കൂർ സ്വദേശിയാണ് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ആശുപത്രി വിട്ടത്. ദുബായിൽ നിന്നെത്തിയതായിരുന്നു ഇയാൾ.
ആശുപത്രി ജീവനക്കാർക്കും ഡോക്ടർമാർക്കും നന്ദി അറിയിച്ചാണ് യുവാവ് മടങ്ങിയത്. ഇദ്ദേഹത്തെ ആംബുലൻസിൽ കയറ്റിയാണ് ആശുപത്രി ജീവനക്കാരും ഡോക്ടർമാരും യാത്രയാക്കിയത്. കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലയാണ് കാസർകോട്. 100 ലധികം പേരാണ് ഇവിടെ ചികിൽസ നേടി രോഗമുക്തരായത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ആളുകളെ ചികിത്സിച്ച ആശുപത്രിയെന്ന വിശേഷണവും ലഭിച്ചിരുന്നു.
ജില്ലയിൽ ഇനി 12 പേരാണ് രോഗമുക്തി നേടാൻ ബാക്കിയുള്ളത്. എട്ടുപേർ കാസർകോട് മെഡിക്കൽ കോളജിലും അഞ്ച് പേർ ജില്ലാശുപത്രിയിലും ചികിത്സയിലാണ്.
കാസർകോട്
നിരീക്ഷണത്തിൽ 2023
വീടുകളിൽ 1986
ആശുപത്രികളിൽ 37
ഇതുവരെ രോഗബാധിതർ 160
ചികിത്സയിൽ കഴിയുന്നത് 12
റിക്കവറി റേറ്റ്. 91.4 %