കണ്ണൂർ: ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ആശുപത്രി സേവനമുൾപ്പെടെയുള്ള വളരെ അത്യാവശ്യത്തിന് പോലും പോകാൻ കഴിയാത്ത രൂപത്തിൽ ഗ്രാമീണ റോഡുകൾ തടസപ്പെടുത്തുന്നത് പ്രതികൂല സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു. .ആയിരക്കണക്കിന് കിലോ കശുഅണ്ടി വീടുകളിൽ കെട്ടിക്കിടക്കുകയാണ്. മലഞ്ചരക്ക് ഉല്പന്നങ്ങൾ വിപണനം നടത്താൻ കഴിയുന്നില്ലെന്നും സതീശൻ പാച്ചേനി ചൂണ്ടിക്കാട്ടി.