കണ്ണൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കളക്ടർ വിളിച്ച യോഗത്തിൽ പങ്കെടുക്കാനും നിയോജകമണ്ഡലത്തിൽ എത്തിച്ചേരുന്നതിനും വേണ്ടി സ്വന്തം വാഹനത്തിൽ യാത്ര ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് കെ.സി ജോസഫ് എം.എൽ.എ സമർപ്പിച്ച അപേക്ഷ നിരസിച്ച സർക്കാർ നടപടി തിരുത്തണമെന്ന് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു. കോട്ടയത്ത് നിന്ന് ജില്ലയിലേക്ക് വരുന്നതിന് യാത്രാനുമതിക്കായി ഡി.ജി.പിക്ക് നല്കിയ അപേക്ഷ നിരസിച്ചത് സദുദ്യേശപരമായ നടപടിയല്ല. സർക്കാറിന് ഇക്കാര്യത്തിൽ രാഷ്ട്രീയ പരമായ ഹിഡൻ അജണ്ടയുണ്ടോ എന്ന് സംശയിക്കേണ്ടിയിക്കുന്നെന്നും ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു.