തലശ്ശേരി: മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ കാണിമുക്കിലെ വീട്ടിൽ നിന്നും 350 ലിറ്റർ വാഷും 10ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും എക്‌സൈസ് സംഘം കണ്ടെടുത്തു. വാഷ് കണ്ടെടുക്കുന്ന സമയത്ത് പ്രതികളെ കണ്ടെത്താൻ സാധിച്ചില്ലെങ്കിലും പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. വ്യാജ ചാരായവും വാറ്റാൻ പാകപെടുത്തിയ വാഷും കണ്ടെടുത്തത് വാഷ് കണ്ടെടുത്ത സംഘത്തിൽ പ്രിവന്റീവ് ഓഫിസർ കെ.വി.റാഫി , സിവിൽ എക്‌സൈസ് ഓഫിസർമാരായ കെ.പി.റോഷി, എം. സുമേഷ് , കെ.ഷബിൻ , എക്‌സൈസ് ഡ്രൈവർ പി. സുകേഷ്.എന്നിവർ ഉണ്ടായിരുന്നു.