ഇരിട്ടി: ജില്ലയിലെ മലയോര മേഖലയിലെ ഭൂരിഭാഗം ജനങ്ങളും കാർഷിക വൃത്തിയെ മാത്രം അടിസ്ഥാനമാക്കി ജീവിക്കുന്നവരാണ് കാർഷികവിഭവങ്ങളായ റബ്ബർ കശുവണ്ടി അടക്ക. കുരുമുളക് എന്നിവ വില്ക്കാൻ കഴിയുന്നില്ല.കശുവണ്ടി സംഭരിക്കാൻ സഹകരണ ബാങ്കുകളെ ചുമതലപ്പെടുത്തി എങ്കിലും ഒരു സഹകരണ ബാങ്കും ദിവസങ്ങളായി കശുവണ്ടി എടുക്കുന്നില്ല. ആറളം ഫാമിലെ ആദിവാസികൾ അടക്കം കശുവണ്ടി വില്ക്കാൻ ആകാതെ ടൗണിൽ നിന്ന് തിരിച്ചു കശുവണ്ടി കൊണ്ടു പോകുന്ന വേദനാജനകമായ അവസ്ഥ. കാണാൻ കഴിയും കശുവണ്ടി മാത്രമാണ് ആദിവാസികളുടെ പ്രധാന വരുമാനം മലയോര മേഖലയിലെ കാർഷിക വിളകൾ വില്ക്കാൻ കഴിഞ്ഞില്ലെങ്കിൽ. സ്ഥിതി ഗുരുതരമാകും അതു കൊണ്ട് എല്ലാ നിയന്ത്രണ ളും പാലിച്ചുകൊണ്ട് ഇരിട്ടി താലൂക്കിലെ എല്ലാ മലഞ്ചരക്ക് കടകളും ആഴ്ചയിൽ 3 ദിവസമെങ്കിലും തുറക്കാൻ അനുവാദം കൊടുക്കണമെന്ന് ഇരിട്ടി യുണിയൻ ഭാരവാഹികളായ കെ.വി.അജി,പി .എൻ.ബാബു,എം.ആർ ഷാജി എന്നിവർ ജില്ലാ കളക്ടർക്ക് നല്കിയ നിവേദനത്തിൽ ആവശ്യപ്പെട്ടു