മാഹി:കൊവിഡിനെ അതിജീവിക്കാൻ പാട് പെടുമ്പോൾ ലഫ്. ഗവർണർ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്നാരോപിച്ച് പുതുച്ചേരി ആരോഗ്യമന്ത്രി മല്ലടി കൃഷ്ണറാവു രാജിഭീഷണി മുഴക്കി. സംസ്ഥാനത്തെ ജനങ്ങൾക്കു വേണ്ടി സർക്കാർ തീരുമാന പ്രകാരം നടപ്പിലാക്കിയ വിവിധ ക്ഷേമപദ്ധതികൾ തടഞ്ഞു വെച്ച ലഫ്.ഗവർണ്ണറുടെ നടപടി പിൻവലിച്ച് 24 മണിക്കൂറിനകം' ഫയലുകൾ പാസ്സാക്കിയില്ലെങ്കിൽ വൻ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.
2000 രൂപ ഉൾപ്പെടെയുള്ള സഹായങ്ങൾ ജനങ്ങൾക്ക് നേരിട്ട് എത്തിക്കാനും എല്ലാവർക്കും അരി നൽകാനും സർക്കാർ തീരുമാനിച്ചപ്പോൾ ലഫ്.ഗവർണ്ണർ തടസമായി നിൽക്കുയാണെന്നും പുതുച്ചേരി മന്ത്രി കുറ്റപ്പെടത്തി.