കാസർകോട്: സമൂഹ മാധ്യമത്തിലൂടെ വ്യാജ പ്രചരണം നടത്തിയതിന് യുവാവിനെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. പള്ളിപ്പുഴ സ്വദേശി ഇംദാദിനെതിരെയാണ് കേസെടുത്തത്. കൊവിഡ്19 മായി ബന്ധപ്പെട്ട രോഗിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ പ്രചരണം നടത്തിയതിനും പൊതു ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുന്ന രീതിയിൽ പ്രചരണം നടത്തിയതിനുമാണ് കേസ്.
അതെസമയം താൻ കൊവിഡ് രോഗിയാണെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും രോഗികളുടെ അവകാശങ്ങൾക്ക് വേണ്ടി ഏതറ്റം വരെയും പൊരുതുമെന്നും ഇംദാദ് ഫെയ്‌സ് ബുക്കിൽ കുറിച്ചു. എന്റെ ബന്ധുക്കളും സുഹൃത്തുക്കളും രോഗം ബാധിച്ചു ചികിത്സയിൽ കഴിഞ്ഞതിനാൽ ആണ് ഈ വിഷയത്തിൽ ഇടപെട്ടതെന്നും ഇയാൾ പറയുന്നു.