പാനൂർ: കൊറോണ നിയന്ത്രണം നിലനില്ക്കുന്ന സാഹചര്യത്തിൽ മെയ് 6 ന് ശാന്തിഗിരി ആശ്രമത്തിൽ നടക്കേണ്ട നവ ഒലി ജ്യോതി ദർശനത്തോടനുബന്ധിച്ചുള്ള എല്ലാ ആഘോഷങ്ങളും മാറ്റി വെച്ചിരിക്കുന്നു. കണ്ണൂർ ജില്ലയിൽ നവ ഒലി ജ്യോതി ദർശനത്തോടനുബന്ധിച്ച് എല്ലാ വർഷവും നടക്കുന്ന സത്സംഗങ്ങളും 'ജില്ലാ സമ്മേളനവും, കുടുംബ സംഗമവും ശാന്തിയാത്രയും മാറ്റിയിരിക്കുന്നു. ഇതിന്റെ ഭാഗമായി പതിനായിരം പേർക്കുള്ള ഭക്ഷണം കണ്ണൂർ ജില്ലയിലെ സാമൂഹിക അടുക്കള വഴി പൊതിച്ചോറുകളായും, ഭക്ഷണത്തിനു വേണ്ട പല വ്യഞ്ജന സാധനങ്ങളായും മെയ് 6 ന് വിതരണംം ചെയ്യുമെന്ന്ശാന്തിഗിരി ആശ്രമം കണ്ണൂർബ്രാഞ്ച് ചുമതല വഹിക്കുന്ന സ്വാമി മധുര നാാഥൻ അറിയിച്ചു.