കാഞ്ഞങ്ങാട്. ഡോ.എൻ .പി. രാജന്റെ 41ാം ചരമദിനത്തിൽ കാഞ്ഞങ്ങാട്ട് നഗരസഭ സമൂഹ അടുക്കളയുടെ ചിലവ് കുടുംബാംഗങ്ങൾ ഏറ്റെടുക്കും. ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ കഷ്ടതകൾ അനുഭവിക്കുന്നവരെ സഹായിക്കാൻ സംസ്ഥാന സർക്കാർ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്താൽ നടപ്പിലാക്കുന്ന സമൂഹ അടുക്കളയുടെ ഒരുദിവസത്തെ പ്രവർത്തനത്തിനാവശ്യമായ മുഴുവൻ സഹായവും ഡോക്ടറുടെ കുടുംബം വഹിക്കും
നിത്യേന രണ്ടായിരത്തോളം ആളുകൾക്ക് ഭക്ഷണം നൽകുന്ന നഗരസഭയുടെ സമൂഹ അടുക്കളയിലേക്ക് ഡോ: രാജന്റെ ഭാര്യ മല്ലിക രാജൻ നഗരസഭാ ചെയർമാൻ വി .വി .രമേശന് സഹായധനവും സാധനങ്ങളും നൽകി. 40 വർഷത്തോളം ആതുരസേവന രംഗത്ത് പ്രവർത്തിച്ച നിരവധി പുരസ്കാരങ്ങൾ നേടിയ ഡോ: രാജൻ ജില്ലയിൽ പാലിയേറ്റീവ് പ്രവർത്തനം ആരംഭിക്കുന്നത് മുഖ്യപങ്കുവഹിച്ച വ്യക്തിയാണ് .ഡോക്ടറുടെ വീട്ടിൽ നടന്ന തുക ഏറ്റുവാങ്ങൽ ചടങ്ങിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ ഉണ്ണികൃഷ്ണൻ, വാർഡ് കൗൺസിലർ കെ വി ഉഷ, സി കുഞ്ഞിരാമൻ നായർ, കെ ടി ജോഷിമോൻ, ഗോകുൽ എന്നിവർ സംബന്ധിച്ച്