കാഞ്ഞങ്ങാട്: കേരള പൂരക്കളി കലാ അക്കാഡമി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഓൺലൈൻ മറത്തു കളി ഏപ്രിൽ 30 ,മേയ് 1 തിയ്യതികളിൽ നടക്കും. 30ന് രാവിലെ 10 മണിക്ക മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും എം.എൽ.എമാരായ കെ .കുഞ്ഞിരാമൻ. എം. രാജഗോപാലൻ, സി. കൃഷ്ണൻ, മുൻ എം.പി പി.കരുണാകരൻ, മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ, പൂരക്കളി കലാ അക്കാഡമി പ്രസിഡന്റ് ടി .ഐ. മധുസൂദനൻ, സെക്രട്ടറി മോഹനൻ എന്നിവർ സംസാരിക്കും. ചെയർമാൻ സുരേന്ദ്രൻ മാസ്റ്റർ മറത്തുകളി നിയന്ത്രിക്കും.
പൂരക്കളി രംഗത്തെ പ്രഗത്ഭരായ 16 പണിക്കന്മാർ മറുത്തു കളിയിൽ പങ്കെടുക്കും. കൂടാതെ പ്രഗത്ഭരായ കളിക്കാരും ഒന്നു മുതൽ 18 നിറം വരെയുള്ള പൂരക്കളിയും, രാമായണം, ഇരട്ട, ഗണപതി പാട്ട്, ചിന്തുകൾ എന്നിവയുടെ അവതരണം ഉണ്ടാകും. തുടർന്ന്, നാട്യശാസ്ത്രം, യോഗിയാട്ടം അവതരിപ്പിക്കും. പൂരക്കളി മറുത്തുകളിയുടെ സമഗ്രമായ ഒരു അവതരണമാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. മലബാർ ദേവസ്വം ബോർഡ് ഉത്തര മേഖലാ ചെയർമാൻ ഡോക്ടർ സി .കെ. നാരായണ പണിക്കർ അവതാരകൻ ആയിരിക്കും.